ചെന്നൈ: ഐപിഎലിൽ ലക്നൗ സൂപ്പർ ജയൻ്റ്സിനെ 12 റൻസിന് തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിംഗ്സിനു സ്വന്തം തട്ടകത്തിൽ ആവേശ ജയം.
ചെന്നൈ ഉയർത്തിയ 217 റൺസ് എന്ന കൂറ്റൻ സ്കോർമറികടക്കാനുള്ള ശ്രമം 205 റൺസിൽ ഏഴ് വിക്കറ്റ് നഷ്ടത്തിന് അവസാനിച്ചു. ജയം സ്വന്തമാക്കാനുള്ള ലക്നൗ ശ്രമം എറിഞ്ഞു തകർത്ത മൊയീനലിയാണ് ചെന്നൈയുടെ വിജയശിൽപി
മറുപടി ബാറ്റിംഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് അതേ നാണയത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മറുപടി കൊടുക്കുന്നതാണ് കണ്ടത്. പവർപ്ലെയുടെ ആദ്യ ഓവറുകൾ റണ്ണൊഴുക്കിന് വേഗം കൂട്ടാൻ ഓപ്പണർമാരായ കെ.എൽ രാഹുലിനും കെയിൽ മയേഴ്സിനുമായി. അഞ്ച് ഓവർ പിന്നിടുമ്പോൾ തന്നെ ടീം എൺപത് റൺസിന് അരികിലെത്തിയിരുന്നു.
പേസര്‍മാര്‍ അടിവാങ്ങി മടുത്തതോടെ സ്‌പിന്നര്‍മാരെ ഇറക്കിയാണ് ധോണി ബ്രേക്ക് ത്രൂ കണ്ടെത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 217 റൺസ് നേടിയത്. 31 പന്തിൽ 57 റൺസ് നേടിയ ഋതുരാജ് ഗെയ്ക്‌വാദ് ആണ് ചെന്നൈയുടെ ടോപ്പ് സ്കോറർ. ഡെവോൺ കോൺവേ 29 പന്തിൽ 47 റൺസെടുത്തു. ലക്നൗവിനായി രവി ബിഷ്ണോയും മാർക്ക് വുഡും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
There is no ads to display, Please add some