കോഴിക്കോട്: ജില്ലയിൽ ഇന്നലെയും ഇന്നുമായി രണ്ട് പേർ കോവിഡ് ബാധിച്ച് മരിച്ചു . കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് കോവിഡ് മരണങ്ങൾ രേഖപ്പെടുത്തിയത്.
മലപ്പുറം, കോഴിക്കോട് സ്വദേശികളായ 78 വയസ്സുള്ള പുരുഷനും 80 വയസ്സുള്ള സ്ത്രീയുമാണ് മരിച്ചത്. കോവിഡിന് പുറമെ ഇവർക്ക് മറ്റു അസുഖങ്ങളുമുണ്ടായിരുന്നതായി ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.
ജിവിതശൈലീ രോഗമുള്ളവർ, കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവർക്ക് മാസ്ക് നിർബന്ധമാക്കി. കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മരണം റിപ്പോർട്ട് ചെയ്യുന്നത് ആശങ്ക വർധിപ്പിക്കുകയാണ്. ആരോഗ്യവകുപ്പ് മുൻകരുതലുകൾ ശക്തമാക്കി.
