കണ്ണൂർ: മാഹിയിൽനിന്നും കർണാടകയിൽനിന്നുമുള്ള അനിയന്ത്രിത ഇന്ധനക്കടത്ത് തടയാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ജില്ലയിലെ പെട്രോൾ പമ്പുകൾ നാളെ അടച്ചിടും.
സമരത്തിന്റെ ഭാഗമായി ജില്ലയിലെ 200-ൽ പരം പെട്രോൾപന്പുകൾ ശനിയാഴ്ച അടച്ചിടുക. രാവിലെ ആറ് മുതൽ 24 മണിക്കൂറാണ് സമരം. ഓയിൽ കമ്പനികളിൽനിന്നും ഇന്ധന ബഹിഷ്കരണവും നടത്തും.
സുചന സമരമാണ് 30ന് നടത്തുക. പരിഹാരമായില്ലെങ്കിൽ അനിശ്ചിതകാല അടച്ചിടൽ നടത്തും. വിൽപന നികുതിയിലെ വ്യത്യാസം കാരണം മാഹിയിൽ പെട്രോളിന് ലിറ്ററിന് 15 രൂപയും ഡീസലിന് 13 രൂപയും കർണാടകയിൽ ഡീസലിന് എട്ടു രൂപയും പെട്രോൾ അഞ്ചു രൂപയും വിലക്കുറവിലാണ് ഇന്ധനം ലഭിക്കുന്നത്.
There is no ads to display, Please add some