കൊച്ചി: മുതിർന്ന സംഘപരിവാര്‍ നേതാവ് പി.പി. മുകുന്ദന്‍ (77) അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ കൊച്ചി അമൃത ആശുപത്രിയിൽ രാവിലെ 8.10-ഓടെയായിരുന്നു അന്ത്യം.

ബി.ജെ.പി മുൻ സംസ്ഥാന സംഘടന സെക്രട്ടറിയും മുതിർന്ന ആർ.എസ്.എസ് പ്രചാരകനുമായിരുന്നു. ദീർഘകാലം ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു. കണ്ണൂർ മണത്തണ സ്വദേശിയാണ്. സഹോദരങ്ങൾ: പരേതനായ കുഞ്ഞിരാമൻ, പി.പി. ഗണേശൻ, പി.പി. ചന്ദ്രൻ.

By Fazil

Leave a Reply

Your email address will not be published. Required fields are marked *