തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന. ഓണക്കാലത്ത് കേരളത്തിൽ ബെവ്‌കോ ഔട്ട്ലെറ്റ് വഴി വിറ്റത് 757 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷത്തേക്കാൾ 57 കോടി രൂപയുടെ അധിക വിൽപനയാണ് ഇക്കുറി നടന്നത്.
അവിട്ടം ദിനമായ ഇന്നലെ ബെവ്കോ വിറ്റത് 91 കോടി രൂപയുടെ മദ്യമാണ്. മലപ്പുറം തിരൂരിലെ ഔട്ട്‌ലെറ്റില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്. പത്ത് ദിവസത്തിനിടെ ഇവിടെ 7 കോടിയുടെ മദ്യം വിറ്റിട്ടുണ്ട്. ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ബ്രാന്റ് ജവാനാണ്. ആറ് ലക്ഷത്തി മുപ്പതിനായിരം ലിറ്റർ ജവാനാണ് വിറ്റഴിഞ്ഞത്.
ഉത്രാട ദിനത്തിൽ സംസ്ഥാനത്തു ബെവ്‌കോ ഔട്ട്ലെറ്റ് വഴി വിറ്റത് 116 കോടിയുടെ മദ്യമായിരുന്നു. കഴിഞ്ഞ വർഷം 112 കോടിയായിരുന്നു മദ്യ വിൽപ്പന. നാലു കോടി രൂപയുടെ അധിക വില്പനയാണ് നടന്നത്. ഏറ്റവും കൂടുതൽ മദ്യം വിറ്റത് ഇരിങ്ങാലക്കുട ഔട്ട്ലെറ്റിലാണ്. 1.06 കോടി രൂപയുടെ മദ്യം വിറ്റു. രണ്ടാം സ്ഥാനത്തുള്ള കൊല്ലം ആശ്രാമം ഔട്‌ലെറ്റിൽ 1.01 കോടി രൂപയുടെ മദ്യമാണ് വിറ്റത്.
There is no ads to display, Please add some