ഇടുക്കി: ശാന്തൻപാറ– ചിന്നക്കനാൽ മേഖലയിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചു.പുലർച്ചെ നാല് മണിയോടെ അവസാന ഒരുക്കങ്ങളും പൂർത്തിയാക്കിയ അധികൃതർ അഞ്ച് മണിക്ക് ശേഷമാണ് ദൗത്യം ആരംഭിച്ചത്.
അരുൺ സഖറിയയുടെ നേതൃത്വത്തിൽ നൂറ്റമ്പതോളം പേരാണ് കാടുകയറിയത്. പ്രദേശത്ത് കാലാവസ്ഥ അനുകൂലമാണ്. മഴ ഇത്തരത്തിൽ മാറിനിന്നാൽ പതിനൊന്നു മണിയോടെ ദൗത്യം പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷയെന്ന് കോട്ടയം ഡി.എഫ്.ഒ. എൻ രാജേഷ് അറിയിച്ചു. ദൗത്യത്തിൽ നാല് കുങ്കിയാനകളുമുണ്ട്.
301 കോളനിക്കു സമീപമുള്ള വനപ്രദേശത്താണ് ഇന്നലെ അരിക്കൊമ്പനെ കണ്ടതെങ്കിൽ പുലർച്ചെ മുത്തമ്മ കോളനിക്കു സമീപമാണ് കണ്ടതെന്നായിരുന്നു വിവരം. എന്നാൽ പിന്നീട് സിമന്റ് പാലം പ്രദേശത്ത് അരിക്കൊമ്പൻ നിൽക്കുന്നതായി കണ്ടെത്തിയത്. ഇതോടെയാണ് മയക്കുവെടി വയ്ക്കാൻ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വെറ്ററിനറി സർജന്മാര് അടങ്ങുന്ന സംഘം ബേസ് ക്യാംപിൽ നിന്ന് പുറപ്പെട്ടത്.
There is no ads to display, Please add some