സർവർ സാങ്കേതിക തകരാറിന്റെ പേരിൽ സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകളും രണ്ട് ദിവസം അടച്ചിട്ടതിലൂടെ സംസ്ഥാന സർക്കാർ ജനങ്ങളെ വലിയ ദുരിതത്തിലേക്കാണ് തള്ളിവിടുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി.

സംസ്ഥാനത്തെ റേഷൻ സംവിധാനം കഴിഞ്ഞ കുറച്ചധികം കാലങ്ങളായി കുത്തഴിഞ്ഞ രീതിയിലാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഇ-പോസ് മെഷിനുകളുടെ തകരാറുകൾ കാരണം വലയുന്നത് സാധാരണക്കാരാണ്. പലപ്പോഴും മണിക്കൂറുകൾ റേഷൻ കടകളിൽ കാത്തിരിക്കേണ്ടി വരുന്നതും സാധനങ്ങൾ വാങ്ങാൻ സാധിക്കാതെ തിരികെ പോകേണ്ടി വരുന്നതും തുടർക്കഥകളാണ്. റസാഖ് പാലേരി പറഞ്ഞു.

സാങ്കേതിക സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിലൂടെ പൊതുജനങ്ങൾക്ക് ലഭിക്കേണ്ടത് കൂടുതൽ സമയ ലാഭവും എളുപ്പങ്ങളുമാണ്. എന്നാൽ ഇതിൽ നിന്ന് വിഭിന്നമായ അനുഭവങ്ങൾ നിരന്തരം ഉണ്ടാകുന്നതിനെ കുറിച്ച് സംസ്ഥാന സർക്കാറും ഭക്ഷ്യവകുപ്പും ഗൗരവത്തിൽ അവലോകനം നടത്തുകയും അടിയന്തിര സ്വഭാവത്തിൽ വേണ്ട നവീകരണങ്ങൾ നടപ്പിലാക്കുകയും വേണം. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ യുദ്ധകാലടിസ്ഥാനത്തിൽ എല്ലായിടങ്ങളിലും ബദൽ സംവിധാനങ്ങൾ എർപ്പെടുത്തി പൊതുജനങ്ങളുടെ പ്രയാസങ്ങൾ ലഘൂകരിക്കാൻ വേണ്ട നടപടികൾ സംസ്ഥാന സർക്കാർ കൈക്കൊള്ളണം. റസാഖ് പാലേരി കൂട്ടിച്ചേർത്തു.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed