ജീവിതത്തില്‍ ഒരിക്കലെങ്കിലും നടുവേദന അനുഭവിക്കാത്തവര്‍ ഉണ്ടാകില്ല. നടുവേദന വന്നാല്‍ പലരും അത് സാരമാക്കാറില്ല. 80% ആൾക്കാർക്കും ജീവിതത്തിൽ ഒരിക്കൽ അല്ലെങ്കിൽ മറ്റൊരിക്കൽ നടുവേദന ഉണ്ടാകാറുണ്ട്. പ്രായഭേദമില്ലാതെ കണ്ടുവരുന്ന ഡിസ്‌ക് തേയ്മാനമാണ് നടുവേദനയിലേക്ക് നയിക്കുന്നത്.

അരക്കെട്ടിന് വേദന, അരക്കെട്ടിൽ നീർക്കെട്ട്, അരക്കെട്ടിന് പിടിത്തം, കുനിയുന്നതിന് പ്രയാസം, ശക്തമായ വേദന, മുട്ട് മടക്കാതെ കാലുകൾ മുകളിലേക്ക് ഉയർത്തുമ്പോൾ കാലുകൾക്ക് ശക്തമായ പിടിത്തവും വേദനയും അനുഭവപ്പെടുക എന്നിവയെല്ലാം നടുവേദനയുടെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.ഒരു വിദഗ്ധ ഡോക്ടറെ സമീപിച്ച് പരിശോധന നടത്തുന്നത് നല്ലതാണ്. നടുവേദന കുറക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങൾ :

1- ഉറങ്ങുന്ന രീതി: നിങ്ങൾ എത്രത്തോളം ഉന്മേഷത്തോടെ ഉണരുന്നു എന്നത് നിങ്ങളുടെ ഉറങ്ങുന്ന രീതിയെ ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ നടുവേദന ചിലപ്പോൾ തെറ്റായ സ്ഥാനത്ത് ഉറങ്ങുന്നത് മൂലമാകാം. മലർന്ന് കിടന്ന് ഉറങ്ങുന്നതാണ് ഏറ്റവും നല്ലത്. നടുവേദന ഉണ്ടെങ്കിൽ, കുറച്ച് ദിവസം വെറും നിലത്ത്, കാലുകൾക്ക് താഴെ ഒരു തലയിണ വച്ച് ഉറങ്ങുക. ഉറങ്ങാൻ അൽപം ബുദ്ധിമുട്ട് നേരിട്ടേക്കാമെങ്കിലും, ഇത് നിങ്ങളുടെ നടുവേദന അകറ്റാൻ സഹായിക്കും.

2- കൃത്യമായ വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ പേശികളെ ആരോഗ്യമുള്ളതാക്കാനും നടുവിന്റെ ആരോഗ്യം വീണ്ടെടുക്കുവാനും സാധിക്കും. കഴുത്തും ഇടുപ്പും അനക്കിക്കൊണ്ടുള്ള വ്യായാമങ്ങൾ ചെയ്യുക. വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കുന്നത് നടുവേദനയെ ഒരു പരിധി വരെ അകറ്റാൻ സഹായിക്കും.

3- തുടർച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവർ ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുന്നത് നന്നാകും.നടുവിന് കൃത്യമായ താങ്ങ് കൊടുക്കുന്ന തരത്തിലുള്ള കസേരകൾ ഉപയോഗിക്കുന്നത് സഹായിക്കും.

4- നടുവേദനയുളളവര്‍ നാരുള്ള പച്ചക്കറികല്‍ കൂടുതലായി ഉള്‍പ്പെടുത്തണം. വാഴപ്പിണ്ടി, കുമ്പളങ്ങ, മുരിങ്ങക്കായ, പടവലം തുടങ്ങിയവയും ഇലക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പയര്‍ പോലുളള ധാന്യങ്ങളും ധാരാളം കഴിക്കുക.

നിങ്ങളുടെ ജീവിതശൈലിയില്‍ മുകളിൽ പറഞ്ഞ മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ നടുവേദന അനുഭവപ്പെടാനുള്ള സാധ്യത കുറയ്ക്കാന്‍ സാധിക്കും.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *