സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് (മാർച്ച് 16) 360 രൂപയാണ് പവന് കുറഞ്ഞത്. ഗ്രാമിനാകട്ടെ 45 രൂപയും. ഇതോടെ 22 കാരറ്റ് സ്വർണം ഗ്രാമിന് 14,590 രൂപയും ഒരു പവന് 1,16,720 രൂപയുമായി ഇന്നത്തെ നിരക്ക്. പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിലും കേരളത്തിൽ സ്വർണവില കുറയുന്ന ആശ്വാസത്തിലാണ് മിക്ക ആഭരണപ്രേമികളും.

18 കാരറ്റ് സ്വർണം ഗ്രാമിന് 11,985 രൂപയായി കുറഞ്ഞു. ഒരു പവനാകട്ടെ 95,880 രൂപയും. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇന്നലെ (മാർച്ച് 15) ഒരു പവൻ സ്വർണത്തിന് 1,17,080 രൂപയും ഒരു ഗ്രാം സ്വർണത്തിന് 14,635 രൂപയുമാണ് രേഖപ്പെടുത്തിയിരുന്നത്. അതേസമയം വെള്ളി വിലയിലും നേരിയ കുറവുണ്ട്. ഒരു ഗ്രാമിന് 270 രൂപയാണ് ഇന്നത്തെ വില.

Leave a Reply

Your email address will not be published. Required fields are marked *