ശബരിമല സ്വണക്കൊള്ളക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തന്ത്രി കണ്ഠര് രാജീവര് ആശുപത്രിവിട്ടു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ശനിയാഴ്ചയാണ് കണ്ഠര് രാജീവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യം മെച്ചപ്പെട്ടതിന് പിന്നാലെ ഞായറാഴ്ച ഉച്ചയോടെയാണ് അദ്ദേഹത്തെ ജയിലിലേക്ക് മാറ്റിയത്.
വെള്ളിയാഴ്ച രാത്രിയോടെയാണ് ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജീവരെ കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തത്.
വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി സി എസ് മോഹിതിന്റെ വീട്ടില്‍ ഹാജരാക്കിയത്. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യംചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്.പിന്നാലെ തിരുവനന്തപുരത്തെ സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റിയ അദ്ദേഹത്തിന് ശനിയാഴ്ച രാവിലെ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയായിരുന്നു. ഇതോടെ ആദ്യം തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും ശേഷം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയും ചെയ്തു. പരിശോധനയില്‍ കാര്‍ഡിയാക് ഇഷ്യൂ കണ്ടതോടെയാണ് കൂടുതല്‍ പരിശോധനയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്നലെ ഉച്ചയോടെ ഐസിയുവില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആരോഗ്യം മെച്ചപ്പെട്ടതിന് പിന്നാലെ ഞായറാഴ്ച വൈകീട്ട് മുന്ന് മണിയോടെയാണ് ഡിസ്ചാർജ് ചെയ്തത്. ഒബ്സര്‍വേഷനുവേണ്ടിയാണ് രാജീവരെ ഐസിയുവില്‍ പ്രവേശിപ്പിച്ചത് എന്നാണ് ആശുപത്രി അധികൃതര്‍ നല്‍കിയ വിശദീകരണം. പിന്നാലെ ജയിലിലേക്ക് മാറ്റുകയായിരുന്നു.

