മിൽമയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം. തിരുവനന്തപുരം, മലബാർ മേഖലയിൽ വിവിധ തസ്തികയിലേക്കുള്ള റിക്രൂട്ട്മെൻറ് നടപടികൾ ആരംഭിച്ചു.
12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തിരുവനന്തപുരം മേഖലയിൽ നിയമനം നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. തിരുവനന്തപുരം മേഖലയിൽ 198 ഒഴിവുകളും മലബാർ മേഖലയിൽ 140 ഒഴിവുകളുമാണ് ഉള്ളത്.
മിൽമ ക്ഷീരകർഷകരുടെ സ്ഥാപനം എന്ന നിലയിൽ ക്ഷീരകർഷകർക്കും അവരുടെ ആശ്രിതർക്കും മുൻഗണന ലഭിക്കും. നിയമനം ലഭിക്കുന്നവർക്ക് 20,800 മുതൽ 83,000 രൂപ വരെ ശമ്പളമായി ലഭിക്കും.
ഒഴിവുകളും എണ്ണവും ക്രമത്തിൽ
തിരുവനന്തപുരം മേഖല
ഓഫിസർ കാറ്റഗറി
അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) – 3
അസിസ്റ്റന്റ് എഞ്ചിനീയർ (മെക്കാനിക്കൽ) – 3
അസിസ്റ്റന്റ് മാർക്കറ്റിംഗ് ഓഫീസർ – 7
അസിസ്റ്റന്റ് ഡയറി ഓഫീസർ – 15
അസിസ്റ്റന്റ് എച്ച്.ആർ.ഡി ഓഫീസർ – 2
അസിസ്റ്റന്റ് ക്വാളിറ്റി അഷുറൻസ് ഓഫീസർ – 4
അസിസ്റ്റന്റ് വെറ്റിനറി ഓഫീസർ – 4
ജൂനിയർ സിസ്റ്റംസ് ഓഫീസർ – 2
ആകെ 40 ഒഴിവുകൾ
നോൺ-ഓഫിസർ കാറ്റഗറി
സിസ്റ്റം സൂപ്പർവൈസർ – 2
ജൂനിയർ അസിസ്റ്റന്റ് – 12
ടെക്നീഷ്യൻ ഗ്രേഡ്-II (എം.ആർ.എ.സി) – 4
ടെക്നീഷ്യൻ ഗ്രേഡ്-II (ഇലക്ട്രിഷ്യൻ) – 5
ടെക്നീഷ്യൻ ഗ്രേഡ്-II (ഇലക്ട്രോണിക്സ്) – 4
ടെക്നീഷ്യൻ ഗ്രേഡ്-II (ബോയിലർ) – 4
ലാബ് അസിസ്റ്റന്റ് – 4
മാർക്കറ്റിംഗ് അസിസ്റ്റന്റ് – 3
ജൂനിയർ സൂപ്പർവൈസർ (പി&ഐ) – 23
സെക്രട്ടേറിയൽ അസിസ്റ്റന്റ് – 3
ആകെ 64 ഒഴിവുകൾ
പ്ലാന്റ് അസിസ്റ്റന്റ് കാറ്റഗറി
ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് ഗ്രേഡ്-II – 1
പ്ലാന്റ് അസിസ്റ്റന്റ് ഗ്രേഡ്-III – 93
അകെ 94 ഒഴിവുകൾ

