തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ വേഗതാരങ്ങളെ തെരഞ്ഞെടുത്തപ്പോള്‍ പഴങ്കഥയായയത് മൂന്നര പതിറ്റാണ്ട് പിന്നിട്ട റെക്കോര്‍ഡുകള്‍. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ നിവേദ് കൃഷ്ണ വേഗരാജാവായും ആദിത്യ അജി (നാവാമുകുന്ദ് എച്എസ്എസ് തിരുനാവായ) സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വേഗതയുടെ റാണിയായും തെരഞ്ഞെടുക്കപ്പെട്ടു. 10.9 സെക്കന്റിലാണ് നിവേദ് സ്വര്‍ണം നേടിയത്. 12.11 സെക്കന്റില്‍ ഫിനിഷ് ചെയ്ത് ആദിത്യ അജിയും ഒന്നാം സ്ഥാനം സ്വന്തമാക്കി.

10.88 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത മലപ്പുറത്തിന്റെ ഫസലുല്‍ ഹഖിനാണ് സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ രണ്ടാം സ്ഥാനം. മലപ്പുറത്തിന്റെ തന്നെ അഭിഷേകിനാണ് മൂന്നാം സ്ഥാനം. 10.98 സെക്കന്‍ഡിലാണ് അഭിഷേക് ഫിനിഷ് ചെയ്തത്. പെണ്‍കുട്ടികളുടെ സീനിയര്‍ വിഭാഗത്തില്‍ ജ്യോതി ഉപാദ്യായ രണ്ടാം സ്ഥാനം നേടി. ആദിത്യ അജിക്ക് പിന്നില്‍ 12.26 സെക്കന്‍ഡിലാണ് ജ്യോതി ഉപാദ്യായ ഫിനിഷ് ചെയ്തത്. തിരുവനന്തപുരത്തിന്റെ അനന്യ സുരേഷാണ് മൂന്നാമത്.

ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ വിഭാഗത്തില്‍ ആലപ്പുഴ സ്വദേശി അതുല്‍ ടി എം ഒന്നാമനായി. 10.81 സെക്കന്‍ഡില്‍ ഫിനിഷിങ് ചെയ്ത അതുല്‍ മീറ്റ് റെക്കോര്‍ഡോടെയാണ് സ്വര്‍ണം നേടിയത്. 1988ല്‍ ജിവി രാജയുടെ രാംകുമാര്‍ കുറിച്ച 10.9 സെക്കന്‍ഡ് എന്ന സമയമാണ് അതുല്‍ മറികടന്നത്. കോട്ടയത്തിന്റെ ശ്രീഹരിക്കാണ് ഈ വിഭാഗത്തില്‍ (11 സെക്കന്‍ഡ്) വെള്ളി. ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോട് താരം ദേവനന്ദ സ്വര്‍ണം നേടി. 12.45 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്.

സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ഇടുക്കിയുടെ ദേവപ്രിയ മറിക്കടന്നത് 38 വര്‍ഷം മുന്‍പ് സ്ഥാപിച്ച റെക്കോര്‍ഡ് ആയിരുന്നു. 1987ല്‍ കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനിലെ വി കെ സിന്ധു കുറിച്ച 12.7 സെക്കന്‍ഡ് നേട്ടമാണ് ദേവപ്രിയ മറിക്കടന്നത്.

Leave a Reply

Your email address will not be published. Required fields are marked *