കേരള ജല അതോറിറ്റിയില്‍ ഡിവിഷണല്‍ അക്കൗണ്ട്സ് ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് ആണ് നടത്തുന്നത്. കേരള പി എസ് സി മുഖേന ഓണ്‍ലൈനായി അപേക്ഷ നൽകാം. പട്ടിക വര്‍ഗക്കാര്‍ക്ക് (ST) മാത്രമേ അപേക്ഷിക്കാൻ കഴിയുകയുള്ളു. ഒരു ഒഴിവ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
18 വയസ് മുതല്‍ 41 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത പ്രായപരിധിയിലുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ ഉയര്‍ന്ന പ്രായപരിധിയില്‍ 50 വയസുവരെ ഇളവ് അനുവദിക്കും.

അംഗീകൃത യൂണിവേഴ്സിറ്റിക്ക് കീഴില്‍ എം കോം ബിരുദം പാസ് ആയിരിക്കണം.അല്ലെങ്കില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്/ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആന്‍ഡ് വര്‍ക്ക്സ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയുടെ ഇന്റര്‍ എക്സാമിനേഷന് പാസായിരിക്കണം.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 49,000 രൂപ മുതല്‍ 1,10,300 രൂപവരെ ശമ്പളമായി ലഭിക്കും. താല്പര്യമുള്ളവര് കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in സന്ദര്‍ശിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 03.

