കാഞ്ഞിരപ്പള്ളി: ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തിനശിച്ചു. യാത്രക്കാരന് അത്ഭുതകരമായി രക്ഷപ്പെട്ടു. കൂവപ്പള്ളി കാരികുളം റോഡിൽ ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം.
കൂവപ്പള്ളി സ്വദേശിയായ യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കാണ് കത്തി നശിച്ചത്. കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള അഗ്നിശമന സേന സ്ഥലത്തെത്തി തീകെടുത്തി. വാഹനം പൂർണ്ണമായും കത്തിനശിച്ചു.