കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ ആരോ​ഗ്യമന്ത്രി വീണ ജോർജിനെ പിന്തുണച്ച് മന്ത്രി വിഎൻ വാസവൻ. അപകടം സംഭവിക്കുമ്പോൾ മന്ത്രി രാജിവെയ്ക്കണം എന്ന് പറയുന്നത് ശരിയല്ല. ആരോഗ്യ മന്ത്രി വന്ന് ഉരുട്ടി ഇട്ടതാണോ. റോഡപകടം ഉണ്ടായാൽ ഗതാഗത വകുപ്പ് മന്ത്രി രാജിവക്കണോ. വിമാനാപകടം ഉണ്ടായാൽ പ്രധാനമന്ത്രി രാജി വെക്കണമെന്നാണോയെന്നും മന്ത്രി ചോദിച്ചു.

കർണ്ണാടകത്തിൽ ക്രിക്കറ്റ് താരങ്ങൾ വന്നപ്പോൾ അപകടമുണ്ടായി. ആരേലും മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടോ?. ആരോഗ്യ സംവിധാനത്തെ നശിപ്പിക്കുകയല്ല, സംരക്ഷിക്കുകയാണ് വേണ്ടത്. ഉണ്ടായ സംഭവത്തെക്കുറിച്ച് പരിശോധിച്ച് വീഴ്ചയുണ്ടേൽ പരിഹരിക്കണമെന്നും വിഎൻ വാസവൻ പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ കാലത്ത് തകരാറിലായ കെട്ടിടമാണ്. എന്നിട്ട് ആ സർക്കാർ എന്ത് ചെയ്തു. ഈ സർക്കാർ വന്നതിന് ശേഷമാണ് പുതിയ കെട്ടിടത്തിന് പണം അനുവദിച്ചത്. നാല് പുതിയ കെട്ടിടങ്ങൾ വന്നു. ഉണ്ടായ സംഭവം ദൗർഭാഗ്യകരമാണ്. അടുത്ത ക്യാബിനറ്റിൽ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You missed