പ്രത്യാശയുടെ സന്ദേശം പകർന്ന് ക്രൈസ്തവസമൂഹം ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു.കുരിശു മരണത്തിനു ശേഷം മൂന്നാം നാള്‍ യേശുദേവന്‍ കല്ലറയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റതിന്റെ സ്മരണ പുതുക്കിയാണ് വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്.

ഈസ്റ്റർ കാലമായി കഴിഞ്ഞാൽ നിരത്തുകളിലും, കടകളിലുമെല്ലാം വർണ്ണശബളമായ ഈസ്റ്റർ മുട്ടകൾ വിപണി കീഴടക്കും. വിശ്വാസികൾ പരസ്പരം തങ്ങളുടെ സുഹൃത്തുക്കൾക്കും, അയൽവാസികൾക്കുമെല്ലാം ഈസ്റ്റർ മുട്ടകൾ സമ്മാനിക്കാറുണ്ട്. എന്നാൽ ഇതിന് പിന്നിലെ അർത്ഥമോ, കഥയോ ഒന്നും ആരും ചിന്തിച്ചിട്ടില്ല.

പത്തൊൻപതാം നൂറ്റാണ്ടിൽ റഷ്യൻ ജനതയാണ് മുട്ടകളിൽ നിറം കൊടുത്തും, അലങ്കാരപ്പണികൾ ചെയ്തും ഈസ്റ്റർ മുട്ടകൾ സമ്മാനങ്ങളായി കൈമാറി തുടങ്ങിയത് എന്ന് ചരിത്രം പറയുന്നു.എന്നാൽ ഈസ്റ്റർ ബണ്ണിയെന്ന മുയലുകളാണ് ഈ മുട്ട കൊണ്ടുവരുന്നതെന്നാണ് അമേരിക്കയിലും കാനഡയിലും കുട്ടികൾക്കിടയിലെ കൗതുകക്കഥ.

പ്രാചീന കാലത്ത് വലിയ നോമ്പിൽ മുട്ട വർജ്ജിച്ചിരുന്നു എന്നും, അങ്ങനെ ഓരോ ദിവസത്തെയും മുട്ട സൂക്ഷിച്ചുവെച്ച് ഈസ്റ്റർ ദിനത്തിൽ ഭക്ഷിക്കുക എന്ന രീതി നിലനിന്നിരുന്നു എന്നും പറയുന്നവരുണ്ട്.ഇന്ന് ഈസ്റ്ററുമായി ബന്ധപ്പെട്ട ആഘോഷങ്ങളിൽ ഈസ്റ്റർ എഗ്ഗ് ഹണ്ട് വളരെ പ്രധാനപ്പെട്ടതാണ്. കുട്ടികളാണ് ഈസ്റ്റർ മുട്ടയുടെ ആരാധകർ. കുട്ടികൾക്കായി, ഒളിപ്പിച്ചു വയ്ക്കുന്ന മുട്ട തിരഞ്ഞു കണ്ടുപിടിക്കുന്ന രീതിയാണ് ഇത്

കൂടാതെ ആഘോഷ വേളയെ കൊഴുപ്പിക്കാൻ എഗ് റോളിങ്, എഗ് ഡാൻസിങ് പോലെ വിവിധ കളികളും ഈസ്റ്റർ മുട്ട ഉപയോഗിച്ചു നടത്താറുണ്ട്.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed