കോട്ടയം : കോട്ടയത്ത് പ്രവർത്തിച്ചു കൊണ്ടിരുന്ന പാസ്പോർട്ട് സേവാ കേന്ദ്രം നിർത്തിയിട്ട് അഞ്ചുമാസം കഴിഞ്ഞിട്ടും പുനസ്ഥാപിക്കാത്ത തോമസ് ചാഴികാടൻ എം പി 100% പരാജയമാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആഭിപ്രായപ്പെട്ടു.

2023 ഫെബ്രുവരി 26 തീയതി കെട്ടിടം ബലക്ഷയം ഉണ്ട് എന്ന് പറഞ്ഞ് പ്രവർത്തനം നിർത്തിയ പാസ്പോർട്ട് സേവാ കേന്ദ്രകേന്ദ്രത്തിന് യാതൊരു ബലക്ഷയവുമില്ല എന്ന് കെട്ടിട ഉടമ അവകാശപ്പെടുകയും,
സർക്കാർ ഏജൻസികളെ കൊണ്ട് കെട്ടിടത്തിന്റെ ഫിറ്റ്നസ് പരിശോധന നടത്തിക്കുകയും കെട്ടിടത്തിന് യാതൊരു ബലക്ഷയവുമില്ല എന്ന രേഖാമൂലമുള്ള സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയിട്ടും പ്രസ്തുത കെട്ടിടത്തിൽ പാസ്പോർട്ട് സേവാ കേന്ദ്രം പുനസ്ഥാപിക്കാൻ അധികാരികൾ തയ്യാറാകാത്തതിൽ ദുരൂഹത ഉണ്ടെന്നും സജി ആരേപിച്ചു.

പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ പ്രവർത്തനം നിർത്തിയ അന്നുമുതൽ കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ നിരവധി സമരങ്ങൾ നടത്തിയതിന്റെ പശ്ചാത്തലത്തിൽ കോട്ടയം എംപി തോമസ് ചാഴികാടനും ,രാജ്യസഭാ എംപി ജോസ് കെ മാണിയും കേന്ദ്രമന്ത്രിമാർക്ക് നിവേദനം കൊടുത്തു ഉടൻ പുനസ്ഥാപിക്കുമെന്ന് മന്ത്രി ഉറപ്പ് പറഞ്ഞുവെന്നും പത്രമാധ്യമങ്ങലിലൂടെ പ്രചരണം നടത്തുകയും നാളിതുവരെ പുന സ്ഥാപിക്കുകയും ചെയ്യാത്തത് കോട്ടയത്തെ ജനങ്ങളോടുള്ള കടുത്ത വഞ്ചനയാണെന്നും സജി പറഞ്ഞു.
നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന് ഇല്ലാത്ത ബലക്ഷയം ഉണ്ട് എന്ന് വരുത്തിതീർത്ത് എം പി മാർക്ക് താല്പര്യമുള്ള കെട്ടിടത്തിലേക്ക് പാസ്പോർട്ട് സേവാ കേന്ദ്രം മാറ്റുന്നതിന് വേണ്ടി നടത്തിയ നാടകത്തിന്റെ ഫലമാണ് കഴിഞ്ഞ അഞ്ചു മാസക്കാലമായി പാസ്പോർട്ട് സേവാ കേന്ദ്രം കോട്ടയത്ത് പ്രവർത്തിക്കാത്തത് എന്നും സജി പറഞ്ഞു.
There is no ads to display, Please add some