യു പ്രതിഭ എംഎല്‍എയുടെ മകന്‍ 90 ഗ്രാം കഞ്ചാവുമായി പിടിയില്‍. കുട്ടനാട് എക്‌സൈസാണ് പ്രതി കനിവിനെ(21)കസ്റ്റഡിയിലെടുത്തത്. സുഹൃത്തുക്കളായ മറ്റ് 9 പേരും പിടിയിലായിട്ടുണ്ട്. കേസെടുത്തതിന് ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
തകഴി പാലത്തിനടിയിൽ വച്ചായിരുന്നു സംഭവം. കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയാണ് കനിവിനെയും സുഹൃത്തുക്കളെയും പിടികൂടിയത്. ഇവർ മദ്യപിക്കുകയും ചെയ്തിരുന്നു. കുറഞ്ഞ അളവിലുള്ള കഞ്ചാവായതിനാലാണ് സ്റ്റേഷൻ ജാമ്യം ലഭിച്ചത്.

There is no ads to display, Please add some