കൊച്ചി: ലൈംഗികാതിക്രമ കേസില്‍ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുന്‍കൂര്‍ ജാമ്യം. ആലുവ സ്വദേശിയായ നടി നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കും അന്തസ് ഉണ്ടെന്ന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കൊണ്ടുള്ള വിധിയില്‍ കോടതി അഭിപ്രായപ്പെട്ടു.
നടി ആരോപണത്തില്‍ പറയുന്ന സംഭവം നടന്നിട്ട് 17 വര്‍ഷമായെന്ന് കോടതി ചൂണ്ടിക്കാട്ടി. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചയാളാണ് ബാലചന്ദ്ര മേനോനെന്നും സിംഗിള്‍ ബെഞ്ച് പറഞ്ഞു. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നായിരുന്നു ബാലചന്ദ്ര മേനോന്‍ വാദിച്ചത്.
ഷൂട്ടിങ് സെറ്റില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടു എന്നായിരുന്നു പരാതി. പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് ബാലചന്ദ്ര മേനോനെതിരെ കേസെടുത്തത്. ഈ കേസില്‍ നേരത്തെ ബാലചന്ദ്രമേനോന് നവംബര്‍ 21 വരെ ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
There is no ads to display, Please add some