നട തുറന്നു ആറു ദിവസമായപ്പോഴേയ്ക്കും ശബരിമല നടവരവിൽ അഞ്ച് കോടിയുടെ വർധന. മണ്ഡലക്കാലം ആരംഭിച്ചത് മുതൽ ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒരു ലക്ഷത്തിലധികം പേരാണ് ഇത്തവണ ശബരിമലയിൽ എത്തിയത്.തീർത്ഥാടകരുടെ എണ്ണം വർധിച്ചതിനനുസരിച്ച് വരുമാനത്തിലും ഗണ്യമായ വർധനയുണ്ടായി.
വരുമാനത്തിൽ അഞ്ച് കോടിയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്നട തുറന്ന ആറാം ദിവസവും ശബരിമലയിൽ ഭക്തജനത്തിരക്ക്.പുലർച്ചെ മൂന്നിന് നടതുറന്നപ്പോൾ നടപ്പന്തൽ മുതൽ ഭക്തരുടെ നീണ്ട നിരയായിരുന്നു. ചില ഘട്ടങ്ങളിൽ തിരക്ക് യു ടേൺ വരെ എത്തിയിരുന്നു. ഇന്ന് എഴുപതിനായിരം പേരാണ് വെർച്വൽ ക്യൂ വഴി ബുക്ക് ചെയതിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് നട അടയ്ക്കും. തുടർന്ന് മൂന്ന് മണിക്ക് തുറക്കുന്ന നടരാത്രി പതിനൊന്ന് മണിക്ക് ഹരിവരാസനം പാടി അടയ്ക്കും.
There is no ads to display, Please add some