നിലമ്പൂരിൽ പി വി അൻവർ എം എൽ എയ്ക്ക് എതിരെ കൊലവിളി മുദ്രാവാക്യം വിളിച്ചുകൊണ്ട് നടന്ന സി പി എം പ്രതിഷേധ പ്രകടനത്തിൽ പൊലീസ് നടപടി. അൻവറിനെതിരെ കൊലവിളി മുദ്രാവാക്യവും പ്രകടനവും നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. നിലമ്പൂരിൽ നൂറോളം സി പി എം പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

മുഖ്യമന്ത്രിക്കും പാർട്ടിക്കുമെതിരായ ആരോപണങ്ങൾക്ക് പിന്നാലെ ഇന്നലെയാണ് നിലമ്പൂരിൽ അൻവറിനെതിരെ കൊലവിളി മുദ്യാവാക്യങ്ങളുമായി സി പി എം പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയത്. ‘ഗോവിന്ദൻ മാഷ് ഒന്ന് ഞൊടിച്ചാൽ കൈയും കാലും വെട്ടിയെടുത്തു പുഴയിൽ തള്ളും’ എന്നതടക്കമുള്ള മുദ്രാവാക്യങ്ങളാണ് പ്രതിഷേധനത്തിനിടെ ഉയര്‍ന്നത്.

ചെങ്കൊടി തൊട്ട് കളിക്കേണ്ട എന്ന ബാനർ ഉയർത്തിയായിരുന്നു നിലമ്പൂരിലെ പ്രതിഷേധ പ്രകടനം. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനത്തിനൊടുവിൽ പിവി അൻവറിന്റെ കോലവും കത്തിച്ചിരുന്നു.

അതേസമയം എടവണ്ണയിലും സി പി എം പ്രകടനവും രാഷ്ട്രീയ വിശദീകരണ യോഗവും ഇന്നലെ സംഘടിപ്പിച്ചിരുന്നു. ഈ പ്രകടനത്തിലും അൻവറിനെതിരെ കൊലവിളി ഉയർന്നിരുന്നു. ‘നേതാക്കൾക്കെതിരെ തിരിഞ്ഞാൽ കൈയും വെട്ടും കാലും വെട്ടും, പ്രസ്ഥാനത്തിന് നേരെ വന്നാൽ തിരിച്ചടിക്കും കട്ടായം’ എന്ന കൊലവിളി നടത്തിക്കൊണ്ടായിരുന്നു എടവണ്ണയിലെ സി പി എം പ്രതിഷേധ പ്രകടനം.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *