മലയാളികളുടെ പൊന്നോണക്കാലം എത്തിക്കഴിഞ്ഞു. തിരുവോണ നാളിൽ തൂശനിലയിൽ വിളമ്പി നിലത്തിരുന്ന് കഴിക്കുന്ന ആ സദ്യയ്ക്കുവേണ്ടിയാണ് ഇനി കാത്തിരിക്കുന്നത്. എത്രയെത്ര വിഭവങ്ങളാണ് നമുക്ക് തനതായി ഉള്ളത്. കേരളത്തിൽ തന്നെ വിവിധ രുചിക്കൂട്ടുകളും ശീലങ്ങളുമാണുള്ളത്. എല്ലാ രുചികളും നാക്കിലയിൽ വിളമ്പിയാണ് ഓണസദ്യ പൂർണമാകുക.
സദ്യയ്ക്ക് ചില പ്രത്യേകതയുണ്ട്, അത് തോന്നുംപോലെ വിളമ്പാനോ തോന്നും പോലെ കഴിക്കാനോ പറ്റില്ല. നമ്മുടെ ദഹന പ്രക്രിയയെ കൂടി മാനിച്ചാവാം പഴമക്കാർ സദ്യകഴിക്കാൻ പ്രത്യേക രീതി മുന്നോട്ടുവെച്ചത്. എല്ലാ പോഷകങ്ങളും അടങ്ങിയതാണ് സദ്യ. ചോറും അതിനോളം കറികളും എല്ലാ രുചികളും അടങ്ങുമ്പോഴേ സദ്യ പൂർണമാകൂ.
സദ്യ വിളമ്പുന്ന രീതിയും കഴിക്കേണ്ട രീതിയും ഏതൊരു സദ്യലിയും ആദ്യം വിളമ്പേണ്ടത് ഉപ്പാണ്. ഉപ്പ് വിളമ്പി അതിന് പിന്നാലെ വാഴയ്ക്ക ഉപ്പേരിയും ശർക്കര വരട്ടിയും വിളമ്പും. പഴവും പപ്പടവും അടുത്തതായി ഇലയിൽ എത്തണം. പിന്നീട് കറികളുടെ വരവാണ്. ഇഞ്ചിക്കറിയും അച്ചാറുകളും മധുരക്കറികളുമാണ് അടുത്ത വിഭവങ്ങൾ. പിന്നാലെ അവിയലും തോരനും കാളനും എത്തും. ഇവയ്ക്ക് ശേഷമാണ് ചോറ് വിളമ്പേണ്ടത്.
ചോറിന് മീതെ പരിപ്പ്, പരിപ്പിന് മീതെ നെയ്.. ഇപ്പോൾ കഴിച്ച് തുടങ്ങേണ്ട സമയമാണ്. പരിപ്പും ചോറും പപ്പടവും ചേർത്ത് ആദ്യം കഴിക്കുക. പിന്നാലെ സാമ്പാറെത്തും. അപ്പോൾ സാമ്പാറും ചോറും. ഇവയ്ക്ക് ശേഷം അവിയലും എരിശേരിയും ചേർത്ത് ഉണ്ണണം, പിന്നാലെ എല്ലാ തൊടുകറികൾക്കും ഒപ്പം കഴിക്കണം.
പിന്നീടാണ് പുളിശേരി കഴിക്കേണ്ടത്. ഇനി പായസം, പക്ഷേ ചോറ് അൽപ്പം ഇലയിൽ അവശേഷിക്കണം. കാരണം പായസം പഴം ചേർത്ത് കുടിച്ച് കഴിഞ്ഞാൽ, ഇവയെല്ലാം ദഹിപ്പിക്കാൻ അൽപ്പം രസവും മോരും ചേർത്ത് ചോറ് കഴിക്കണം, എന്നാൽ ചിലർക്ക് അവ കുടിക്കുന്നതാണ് ഇഷ്ടം. ഇവയെല്ലാം കഴിച്ച് ഇല മടക്കും മുൻപ് അൽപം നാരങ്ങ അച്ചാറും നാക്കിൽ തൊടണം.
ഇലയിൽ വിളമ്പേണ്ട വിഭങ്ങൾ
1) ചിപ്‌സ്
2) ശര്‍ക്കര വരട്ടി
3) പഴം
4) പപ്പടം
5) ഉപ്പ്
6) ഇഞ്ചിക്കറി
7)പാവയ്ക്ക കൊണ്ടാട്ടം
8) മുളക് കൊണ്ടാട്ടം
9) നാരങ്ങ അച്ചാർ
10) മാങ്ങ അച്ചാർ
11) വെള്ള കിച്ചടി
12) ഓലന്‍
13) കാളൻ
14) ബീറ്റ്റൂട്ട് കിച്ചടി
15) വെള്ളരിക്കാ പച്ചടി
16) മാങ്ങാ പച്ചടി
17) പൈനാപ്പിൾ പച്ചടി
18) തോരന്‍
19) അവിയല്‍
20) എരിശേരി
21) പരിപ്പ്
22) നെയ്യ്
23) സാമ്പാര്‍
24) പുളിശ്ശേരി
25) അടപ്രഥമന്‍
26) പാലട പായസം
27) സേമിയ പായസം
28) രസം
29) മോര്
There is no ads to display, Please add some