തലശ്ശേരി: തലശ്ശേരിയിൽ ഒരു കോടി രൂപയോളം വില വരുന്ന 956 ഗ്രാം ഹാഷിഷ് ഓയിലും, 29.26 0 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ.എടക്കാട് സ്വദേശി ടി കെ മുഹമ്മദ് റഫീഖിനെയാണ് തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
തലശ്ശേരി പഴയ ബസ്റ്റാൻഡ് പരിസരത്ത് വില്പനയ്ക്കായി എത്തിച്ച ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇയാൾ മയക്കുമരുന്നിന്റെ മൊത്ത വിതരണക്കാരനാണെന്നാണ് പോലീസ് പറയുന്നത്.
