തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ വിപണിയില്‍ ഇടിവ്. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്.
ഒരു പവൻ സ്വർണത്തിന് 45,240 രൂപയാണ് വില. ഒരു ഗ്രാമിന് 5655 രൂപയാണ് വില. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 2011 ഡോളറിലേക്ക് വില ഇടിഞ്ഞതാണ് സ്വർണ വില കുറയാൻ കാരണം.
ഈ മാസം ഒന്നിന് 44560 രൂപയില്‍ തുടങ്ങിയ സ്വര്‍ണവില 46000ത്തിന് അടുത്തേക്ക് വരെ എത്തിയിരുന്നു. അഞ്ചാം തിയ്യതി 45760 രൂപയാണ് ഒരു പവന് ഈടാക്കിയത്. എന്നാല്‍ പിന്നീട് വില കുറയുന്നതാണ് കണ്ടത്.
