ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാൽ ഇന്ന് ഡാം തുറക്കില്ല. ഡാമിലെ ജലനിരപ്പ് 138 അടി പിന്നിട്ടതോടെ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. 138.25 അടിയാണ് ഇന്നലെ രാത്രി മുല്ലപ്പെരിയാറിലെ ജലനിരപ്പ്.
നീരൊഴുക്ക് കുറഞ്ഞതിനാലാണ് അണക്കെട്ട് തുറക്കേണ്ടെന്ന് തീരുമാനിച്ചത്. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും കുറച്ചു. സെക്കൻഡിൽ 25 ഘന അടി വെള്ളമാണ് കൊണ്ടുപോകുന്നത്.
ഞായറാഴ്ച ഉച്ചയ്ക്കുശേഷം ആരംഭിച്ച മഴ ഇന്നലെയും തുടർന്നതോടെയാണു അണക്കെട്ടിൽ ജലനിരപ്പുയർന്നത്. എന്നാൽ ഇന്നു രാവിലെയോടെ മഴയ്ക്ക് അൽപം ശമനമായി. 142 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി.


